ക്ലാസ്സില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മോശമായി പെരുമാറിയെന്ന് ആക്ഷേപം; ലഞ്ച് ബോക്‌സ് ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ തലക്കടിച്ച് അധ്യാപിക; തലയോട്ടിക്ക് പൊട്ടലേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2025-09-17 10:50 GMT

ഹൈദരാബാദ്: ക്ലാസില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ലഞ്ച് ബോക്‌സ് ഉപയോഗിച്ച് അധ്യാപിക ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ തലക്കടിച്ചു. വിദ്യാര്‍ഥിയുടെ തലയോട്ടിക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. ക്ലാസ്സില്‍ വെച്ച് കുട്ടി മോശമായി പെരുമാറിയെന്നാരോപിച്ചാണ് സാത്വിക നാഗശ്രീ എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ഉപദ്രവിച്ചത്.

ഹിന്ദി അധ്യാപികയായ സലീമ ബാഷ വിദ്യാര്‍ഥിയുടെ തലയില്‍ സ്റ്റീല്‍ ലഞ്ച് ബോക്‌സ് അടങ്ങിയ സ്‌കൂള്‍ ബാഗ് കൊണ്ട് അടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാത്വികക്ക് പിന്നീട് കടുത്ത തലകറക്കവും ശാരീരിക അസ്വസ്ഥകളും നേരിട്ടതിനെ തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ പരിശോധന നടത്തിയെങ്കിലും രോഗ കാരണം വ്യക്തമായില്ല. പിന്നാട് ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്.

വിദ്യാര്‍ഥിയുടെ അമ്മ അതേ സകൂളില്‍ സയന്‍സ് അധ്യാപികയാണ്. അധ്യാപകനും പ്രിന്‍സിപ്പലിനുമെതിരെ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവത്തിലെ ആന്ധ്രാപ്രദേശില്‍ അധ്യാപകരെതിരെ കേസെടുത്തിരുന്നു. ശ്രീ തനുഷ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ ഒടിച്ചതിനായിരുന്നു കേസ്.

ഇരുമ്പ് മേശ ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ കൈയ്യില്‍ ഇടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റു. വിദ്യാര്‍ഥിയുടെ കൈയ്യില്‍ മൂന്ന് ഒടിവുകള്‍സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മോഹന്‍ എന്ന അധ്യാപകനെതിരെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Similar News