ഫോണില്‍ മറ്റൊരാള്‍ക്കൊപ്പം സ്വകാര്യ ചിത്രങ്ങള്‍; 26കാരിയായ കാമുകിയെ പിറന്നാളാഘോഷത്തിന് വിളിച്ചുവരുത്തി കഴുത്തറുത്തു; ഇരുമ്പുവടികൊണ്ട് തലയ്ക്കിടിച്ചു കൊലപാതകം; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാവ്

Update: 2025-10-13 14:03 GMT

പൂനെ: കാമുകിക്ക് രഹസ്യബന്ധം ഉണ്ടെന്ന് സംശയിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പിറന്നാളാഘോഷത്തിന് വിളിച്ചുവരുത്തി ലോഡ്ജില്‍ കൊലപ്പെടുത്തുകയായിരുന്നു. 26 വയസുള്ള മേരി മല്ലേഷാണ് കൊല്ലപ്പെട്ടത്. 25 കാരനായ ദിലാവര്‍ സിങ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താനൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും അവള്‍ ചതിച്ചതിനാല്‍ കൊന്നു എന്നുമായിരുന്നു കുറ്റസമ്മതം. കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ പിമ്പ്രി-ചിഞ്ച്വാഡിലെ വാകഡിലാണ് സംഭവം.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്താണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട മേരി മല്ലേഷ് നേരത്തെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് യുവാവുമായി പ്രണയത്തിലായത്. എന്നാല്‍ ഈയിടെയായി പ്രണയത്തില്‍ സിങിന് സംശയങ്ങളുണ്ടായി.

യുവതിയുടെ പിറന്നാളായതിനാല്‍ ശനിയാഴ്ച കാലഖഡകിലെ ഒരു ലോഡ്ജില്‍ ആഘോഷം സംഘടിപ്പിച്ചു. ഇവിടെ വച്ച് ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയും മറ്റൊരുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ കണ്ടെത്തി. ഇതിന്റെ പകയില്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് അറുക്കുകയും ഇരുമ്പുവടികൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. പിന്നീട് ശനിയാഴ്ച വൈകീട്ടോടെയാണ് ദിലാവര്‍ സിങ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

പൂനെയിലെ പിസോളിയില്‍ നിന്നുള്ളയാളാണ് 25 കാരനായ ദിലാവര്‍ സിങ്. വാകഡ് പൊലീസ് കൊലപാതക കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ലോഡ്ജില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ സിങിനെ റിമാന്‍ഡ് ചെയ്തു.

Similar News