ഹോട്ടലിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ പ്രതികാരം; കോഴിക്കോട് ടൗണ്‍ എസ്ഐ ഷാഫിക്ക് കുത്തേറ്റു; ആക്രമണം സ്റ്റേഷന് മുന്നില്‍വെച്ച്; എടക്കാട് സ്വദേശി പ്രമോദ് കസ്റ്റഡിയില്‍
By : സ്വന്തം ലേഖകൻ
Update: 2026-02-14 13:15 GMT
കോഴിക്കോട്: കോഴിക്കോട് ടൗണ്‍ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്ക് ആണ് കുത്തേറ്റത്. കുത്തിയ ആള് പിടിയിലായി. എടക്കാട് സ്വദേശി പ്രമോദിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടലിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണം. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് എസ്ഐക്ക് കുത്തേറ്റത്. സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു. അപ്പോഴാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.