പോലീസ് വെടിയുതിര്‍ത്ത കാപ്പാ കേസ് പ്രതി കൈരി കിരണിനെ പൊക്കി; പിടികൂടിയത് കാട്ടാക്കടയിലെ ഒളിത്താവളത്തില്‍ നിന്നും; പോലീസിനെ ആക്രമിക്കാന്‍ തുനിഞ്ഞ കിരണിനെതിരെ പുതിയ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു പോലീസ്; പ്രതി മുമ്പും പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍

പോലീസ് വെടിയുതിര്‍ത്ത കാപ്പാ കേസ് പ്രതി കൈരി കിരണിനെ പൊക്കി

Update: 2025-11-27 08:57 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് വെടിയുതിര്‍ത്ത കാപ്പാ കേസ് പ്രതി പിടിയില്‍. കൈരി കിരണാണ് പിടിയിലായത്. കാട്ടാക്കടയിലുള്ള ഒളിത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒരു സുഹൃത്തും പ്രതിയുടെ ഒപ്പം ഉണ്ടായിരുന്നു. ഇയാള്‍ക്ക് എതിരെ പുതിയ രണ്ട് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വധശ്രമം, കാപ്പാ നിയ ലംഘനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കാപ്പാ കേസ് ചുമത്തി നാട് കടത്തിയതോടെ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജില്ല കളക്ടറുടെ ഉത്തരവ് നിലനില്‍ക്കവെ നാട്ടിലെത്തിയ ഇയാള്‍ ഇന്നലെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കളോടെപ്പം കേക്ക് മുറിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ പിടികൂടി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ചത്.

ഇന്ന് രാവിലെ എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കൈരി കിരണിന്റെ വീട് വളയുകയും കൈരി കിരണിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തത്. അതിനിടെ വെട്ടുകത്തി എടുത്തുകൊണ്ട് പ്രതി വീടിന് പുറത്തേക്ക് വരുകയും ഒന്നിലധികം തവണ എസ്എച്ച്ഒയെ വെട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. എസ്എച്ച്ഒ ഒഴിഞ്ഞ് മാറിയത് കൊണ്ടാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും വീണ്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നടപടി സ്വയരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഡിഐജി വ്യക്തമാക്കി.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യനാണ് പൊലീസ് നീക്കം. നിലവില്‍ 12 കേസുകളാണ് കൈരി കിരണിന്റെ പേരിലുള്ളത്. ഇയാള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ ആണ് പൊലീസ് നീക്കം.പ്രതി മുന്‍പും പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. നോട്ടീസ് നല്‍കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. അന്നും വെട്ടുകത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. ഇങ്ങനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

Tags:    

Similar News