ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറെയും ഭാര്യയെയും കൊലപ്പെടുത്തിയത് മകന്‍; അവധിക്കാല പാര്‍ട്ടിക്കിടയില്‍ റെയ്നറും മകനും തമ്മില്‍ കശപിശയുണ്ടായി; വീട്ടിലെത്തിയ ശേഷം ഇരുവരെയും കുത്തിക്കൊന്നു; 32 കാരനായ നിക്ക് അറസ്റ്റില്‍

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറെയും ഭാര്യയെയും കൊലപ്പെടുത്തിയത് മകന്‍

Update: 2025-12-16 04:03 GMT

ലോസ് ഏഞ്ചല്‍സ്: വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരികയാണ്. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് കൊല്ലപ്പെട്ടത് റോബും മിഷേലുമാണെന്ന് കണ്ടെത്തിയത്. റോബിന് 78 വയസും മിഷേലിന് 68 വയസുമായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവസ്ഥലത്തു നിന്നും പൊലീസിന് കത്തി കിട്ടിയിട്ടുണ്ട്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റോബിന്റേയും മിഷേലിന്റെയും മകന്‍ നിക്ക് ആണ് ഇരട്ടകൊലയ്ക്ക് പിന്നിലെന്നാണ്. റോബ് റെയ്‌നറും ഭാര്യയും മരിച്ച ദിവസം മസാജ് ബുക്ക് ചെയ്തിരുന്നു. പക്ഷേ വാതില്‍ തുറക്കാത്തതിനാല്‍ ഇവരുടെ മകള്‍ വീട്ടിനുള്ളിലേക്ക് ചെന്നപ്പോഴാണ് അവിടെ ഇരുവരേയും കുത്തേറ്റ് മരിച്ച

നിലയില്‍ കണ്ടെത്തിയത്. അതേസമയം കോനന്‍ ഒ'ബ്രിയന്റെ അവധിക്കാല പാര്‍ട്ടിക്കിടയില്‍ റെയ്നറുടെ മകന്‍ നിക്ക് മാതാപിതാക്കളുമായി വലിയ തോതില്‍ വഴക്കിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

32 കാരനായ നിക്ക് ഇപ്പോള്‍ അറസ്റ്റിലായതായും ഇയാളുടെ പേരില്‍ കൊലപാതകക്കുറ്റം ചുമത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് റെയ്‌നറിനേയും ഭാര്യയേയും മസാജ് ചെയ്യുന്നതിനായി അവരുടെ കൊട്ടാരസദൃശ്യമായ വീട്ടില്‍ എത്തുന്നത്. എന്നാല്‍ പല തവണ കോളിംഗ്ബെല്ലടിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തത് കൊണ്ടാണ് അവര്‍ മടങ്ങിപ്പോകുകയായിരുന്നു. ഇവരുടെ വീടിന് എതിര്‍വശത്താണ് മകള്‍ താമസിക്കുന്നത്. മാസിയറിന് പിന്നാലെ വീട്ടില്‍ എത്തിയ മകള്‍ കണ്ടത് അച്ഛനും അമ്മയും കുത്തേറ്റു മരിച്ചു കിടക്കുന്നതാണ്. ശനിയാഴ്ച മരിച്ച ദമ്പതികളും മകനും തമ്മില്‍ പാര്‍ട്ടിക്കിടയില്‍ ഉണ്ടായ വഴക്കിനിടെ മകന്‍ ഉച്ചത്തില്‍ സംസാരിക്കുന്നതായി കേട്ടതായി ചില അതിഥികള്‍ വെളിപ്പെടുത്തിയിരുന്നു.

ഹോളിവുഡിലെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ചിലര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ നിന്ന് റെയ്‌നറും മിഷേലും താമസിയാതെ പുറത്തുപോയി. എന്നാല്‍ ഇവരോട് വഴിക്കിട്ട മകനായ നിക്ക് മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോയോ എന്ന് അറിയില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരം ഞായറാഴ്ച നിക്ക് അച്ഛനും അമ്മയുമായി വീട്ടിലെത്തി വഴക്കിട്ടതിന് ശേഷം അവരെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ്. ഞായറാഴ്ച രാത്രി അറസ്റ്റിലായ നിക്കിനെ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാവിലെയാണ് കൊലപാതകക്കുറ്റം ചുമത്തിയത്.

മരണത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍, മകന്റെ വര്‍ദ്ധിച്ചുവരുന്ന മാനസിക രോഗവും മയക്കുമരുന്ന് പ്രശ്നങ്ങളും കാരണം മിഷേല്‍ ദുഃഖിതയായിരുന്നുവെന്ന് പറയപ്പെടുന്നു. 2016-ല്‍, 22 വയസ്സുള്ളപ്പോള്‍, താന്‍ 17 തവണ പുനരധിവാസത്തിന് പോയിട്ടുണ്ടെന്നും, പലതവണ സഹായം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് താന്‍ വീടില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു നടനായാണ് റെയ്‌നര്‍ ആദ്യമായി ഉയര്‍ന്നുവന്നത്, ഓള്‍ ഇന്‍ ദി ഫാമിലിയിലെ മൈക്കല്‍ 'മീറ്റ്ഹെഡ്' സ്റ്റിവിക് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്.

1971 മുതല്‍ 1978 വരെയുള്ള പരമ്പരയില്‍ രണ്ട് എമ്മി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം അഞ്ച് ഗോള്‍ഡന്‍ ഗ്ലോബുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ്. ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്, എ ഫ്യു ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദ പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, ദി ബക്കറ്റ് ലിസ്റ്റ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് റോബ് റെയ്‌നര്‍. അതേ സമയം റോബ് റെയ്‌നറുടെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.

ട്രംപിന് അദ്ദേഹത്തോട് വലിയ തോതില്‍ ഇഷ്ടക്കേട് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ട്രംപ് സോഷ്യല്‍ മീഡിയയില്‍ സംവിധായകനെ പീഡിപ്പിക്കപ്പെടുകയും കഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് എന്നായിരുന്നു വിശഷിപ്പിച്ചത്.് 'ട്രംപ് ഡിറേഞ്ച്മെന്റ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന മനസ്സിനെ തളര്‍ത്തുന്ന ഒരു രോഗത്താല്‍ മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും അതില്‍ നിന്നുണ്ടായ കോപം കാരണവുമാണ് റെയ്‌നര്‍ മരിച്ചതെന്നാണ ്ട്രംപ് പറഞ്ഞത്. താന്‍ ഒരിക്കലും റെയ്നറുടെ ആരാധകന്‍ ആയിരുന്നില്ല എന്ന് വ്യക്തമാക്കിയ ട്രംപ് അദ്ദേഹം തന്നെ റഷ്യന്‍ അനുകൂലിയാക്കി ചിത്രീകരിച്ചു എന്നും കുറ്റപ്പെടുത്തി.

Tags:    

Similar News