ചെറുതുരുത്തിയിൽ മൂന്ന് പേരെ ട്രെയിൻ തട്ടിയെന്ന് റിപ്പോർട്ടുകൾ; വിവരം അറിയിച്ചത് ലോക്കോ പൈലറ്റ്; ഒരാളുടെ മൃതദേഹം കണ്ടെത്തി; ട്രാക്കിന് സമീപം ഒരു ഓട്ടോ; നാട്ടുകാരുടെ പരിശോധനയിൽ കണ്ടത്; ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്!

Update: 2025-01-19 17:05 GMT

തൃശൂർ: ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി വിവരങ്ങൾ. തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലാണ് അപകടം നടന്നത്. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് ചെറുതുരുത്തി പോലീസ് പരിശോധന നടത്തുകയായിരുന്നു. പക്ഷെ പരിശോധനയിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമായതോടെ പോലീസ് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

രാത്രിയോടെ ആയിരിന്നു അപകടം നടന്നത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് രവിയെ തട്ടിയത്. ചെറുതുരുത്തിയിൽ വെച്ച് മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് ആണ് അറിയിച്ചത്. രണ്ടു പുരുഷൻമാരേയും ഒരു സ്ത്രീയേയും ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ ഒരു പുരുഷൻ്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ട്രെയിൻ ഒരാളെ മാത്രമാണ് തട്ടിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മരിച്ചത് ചെറുതുരുത്തി സ്വദേശിയായ രവിയാണെന്നും തിരിച്ചറിഞ്ഞു.

അതേസമയം, ഇയാൾ ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്പിൽ ചാടിയതാണെന്നാണ് പോലീസ് പറയുന്നത്. കൂടെ രണ്ടു പേരുണ്ടെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് പോലീസ് രണ്ടു കിലോമീറ്ററോളം തെരഞ്ഞെങ്കിലും ആരേയും കണ്ടെത്താൻ സാധിച്ചില്ല. ലോക്കോ പൈലറ്റ് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെ കണ്ടതാകാമെന്ന് പോലീസ് പറയുന്നു. ഈ നിഗമനത്തിൽ പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Similar News