ഒറ്റ ദിവസം കൊണ്ട് പത്ത് ഇടങ്ങളിലായി പൊട്ടിച്ചത് 20 മാലകള്‍; പ്രതികള്‍ എത്തിയത് മോഷ്ടിച്ച ബൈക്കില്‍; മാല പോയവരില്‍ എസ്‌ഐയും; മോഷ്ടാക്കള്‍ നോട്ടമിടുന്നത് 50 വയസിന് മുകളിലുള്ള ആളുകളെ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍
ചെന്നൈ: ചെന്നൈയില്‍ പത്ത് ഇടങ്ങളിലായി ഒറ്റ ദിവസം പൊട്ടിച്ചത് 20 മാലകള്‍. ഇതില്‍ വനിതാ എസ്‌ഐയും. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മേഷണത്തിന് പിന്നില്‍. ആക്രമികള്‍ക്കായി പഴുതടച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഒറ്റ ദിവസം കൊണ്ട് ഇത്രയും മാലകള്‍ മോഷ്ണം നടക്കുന്ന സംഭവം അറിഞ്ഞതില്‍ ജനങ്ങളും പരിഭ്രാന്തിയിലാണ്.
താംബരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്ത് ഇടങ്ങളിലായാണ് പ്രതികള്‍ ഒറ്റ് ദിവസം മോഷ്ണം നടത്തിയത്. രാത്രിയില്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഇന്ദിര(58) എന്ന് പോലീസ് ഉദ്യേഗസ്ഥയുടെയും മാല പ്രതികള്‍ കവര്‍ന്നു. അഞ്ച് പവന്‍ മാലയാണ് ഇവര്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞത്. പള്‍സര്‍ ബൈക്കിലെത്തിയ യുവാക്കള്‍ മോഷ്ടിച്ച് പോകുന്നതിനിടെ പോലീസ് ഉദ്യേഗസ്ഥ ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു.
തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം കൈമാറി. തുടര്‍ന്ന് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ 10 മണിയോടെ ഇവര്‍ കുടുങ്ങി. എന്നാല്‍ ബൈക്ക് ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ ആര്‍സിയും മറ്റും അന്വേഷിച്ചപ്പോള്‍ ബൈക്കും ഇവര്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. എസ്‌ഐയും മാല മോഷ്ടിക്കുന്നതിന് മുന്‍പ് ആ പരിസരത്ത് തന്നെ മറ്റൊരു മോഷ്ണം നടത്തിയിട്ടാണ് പ്രതികള്‍ എത്തിയത്.
മറൈമലൈ നഗറിലെ രാജേശ്വരി (50)യുടെ വീടിനോട് ചേര്‍ന്നുള്ള കടയില്‍ വൈകിട്ട് ഏഴ് മണിയോടെ രണ്ട് പേര്‍ സിഗരറ്റ് വാങ്ങാനെത്തി. സിഗരറ്റ് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ ഇരുവരും അവരുടെ നാല് പവന്റെ മാല തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. 50 വയസിന് മുകളില്‍ ഉള്ളവരുടെ മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ തിരിഞ്ഞെടുക്കുന്നത്. പിന്നാലെ വരില്ലെന്ന ധൈര്യമാകാം പ്രതികള്‍ 50 വയസിന് മുകളിലുള്ള ആളുകളെ തിരഞ്ഞെടുക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.
ഗുഡുവഞ്ചേരി, വണ്ടല്ലൂര്‍, ഓട്ടേരി, പീര്‍ക്കന്‍കരനൈ, മണിമംഗലം, സേലയൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 10 സ്ഥലങ്ങളില്‍ നിന്നായി 20ലധികം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.