ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ശരീരം തളർന്നു; ഉമ്മയെ പരിചരിച്ചത് സഹോദരിവീട്ടിൽ ; കാണാനെന്ന വ്യാജേന ഇന്ന് മകനെത്തിയത് കൊല്ലാനുറപ്പിച്ച് തന്നെ; താമരശ്ശേരിയിൽ ലഹരിക്കടിമയായ ഏകമകൻ ഉമ്മയെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി
കോഴിക്കോട്: താമരശ്ശേരിയിൽ അമ്മയെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി. കേസിൽ ലഹരിക്കടിമയായ മകൻ പിടിയിലായിട്ടുണ്ട്. താമരശ്ശേരി കൈതപ്പൊയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആരും കൊലയിൽ നാട് മുഴവൻ ഞെട്ടിയിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
മകൻ ലഹരിക്കടിമ എന്നാണ് ബന്ധുക്കൾ പറയുന്നത്. തലച്ചോറിൽ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് ശരീരം തളർന്ന ഉമ്മയെ പിന്നീട് പരിചരിച്ചത് സഹോദരിവീട്ടിലാണ്. ഇന്ന് പ്രതിയായ മകൻ ഉമ്മയെ കാണാൻ എന്ന വ്യാജേന എത്തിയാണ് കൃത്യം നടത്തിയിരിക്കുന്നത്.
താമരശ്ശേരി കൈതപ്പൊയിലിലാണ് അതിദാരുണ സംഭവം നടന്നത്. മകൻ അമ്മയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകൻ 25 വയസുള്ള ആഷിഖ് പോലീസ് പിടിയിലായി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം.
മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളർന്നിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകൻ, ഷക്കീലയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു.
ശേഷം നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.