നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി; യുവതിക്കൊപ്പം നിര്‍ത്തി മുണ്ടഴിപ്പിച്ച് ഫോട്ടോയെടുപ്പിച്ചു, ഭാര്യക്ക് അയക്കുമെന്ന് ഭീഷണിക്കി പണം തട്ടി: 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി
കോഴിക്കോട്: നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ടുപേരെ ചോമ്പാല പോലീസ് അറസ്റ്റചെയ്തു. പള്ളൂര്‍ പാറാല്‍ സ്വദേശി തെരേസ നൊവീന റാണി, തലശേരി ധര്‍മ്മടം സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്. ചോമ്പാല പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വടകര മുക്കാളിയിലാണ് സംഭവം. പാതിക്കാരനായ യുവാവിനെ മുക്കാളി റെയില്‍വെ അടിപ്പാതക്ക് സമീപമുള്ള വീട്ടിലെത്തിച്ചാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. യുവാവിന്റെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കിയാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. കേസിലെ ഒന്നാംപ്രതിയായി പോലീസ് കണക്കാക്കുന്ന റുബൈദയുടെ മുക്കാളിയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പ് ഒരുക്കിയത്. നേരത്തേ റുബൈദ പരാതിക്കാരനെ വിളിച്ച് സാമ്പത്തികപ്രയാസം പറയുകയും പലപ്പോഴായി പണംവാങ്ങുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി 8.10-ഓടെ മുക്കാളിയിലെ പുതിയ വാടകവീട് കാണിക്കാനാണെന്ന് പറഞ്ഞാണ് പരാതിക്കാരനെ നിര്‍ബന്ധിച്ച് മുക്കാളി അടിപ്പാതയ്ക്ക് സമീപത്തുള്ള വീട്ടിലെത്തിച്ചത്. അകത്ത് കയറിയ ഉടന്‍ റൊവീന റാണി, മറ്റൊരു പ്രതി അജ്മല്‍ എന്നിവര്‍ അകത്തേക്ക് കയറുകയും മുതലെടുക്കാന്‍ വന്നതാണോ എന്നുചോദിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. പിന്നാലെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കി. ഇതിനുശേഷമാണ് പരാതിക്കാരന്റെ മുണ്ടഴിപ്പിച്ച്, ഇയാളെ റുബൈദയുമായി ചേര്‍ത്തുനിര്‍ത്തി മൊബൈല്‍ഫോണില്‍ ഫോട്ടോയെടുത്തത്.
ഫോട്ടോ ഭാര്യയുടെ ഫോണിലേക്ക് അയച്ചുനല്‍കുമെന്നും പോലീസില്‍ പരാതിപ്പെടേണ്ടെന്നും ഭീഷണിപ്പെടുത്തി. അഞ്ചുലക്ഷം രൂപയും ആവശ്യപ്പെട്ടു. പണം തന്നശേഷം വണ്ടിതരാമെന്ന് പറഞ്ഞ് റോഡില്‍ നില്‍ക്കുകയായിരുന്ന മറ്റു മൂന്നുപേര്‍ക്കൊപ്പം ഇവര്‍ വണ്ടിയുമായി കടന്നുകളഞ്ഞു. വണ്ടിയുടെ ഡാഷ്‌ബോര്‍ഡിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും ഇവരെടുത്തു. എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോദിച്ച് അജ്മല്‍ മര്‍ദിക്കുകയും ചെയ്തു. ചോമ്പാല സ്റ്റേഷനിലെത്തി പരാതിക്കാരന്‍തന്നെയാണ് ഈ വിവരങ്ങളെല്ലാം പറഞ്ഞത്.
കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പൊലീസ് പറയുന്നു. ഇവരില്‍ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. റൊവീന റാണിയെ സംഭവം നടന്ന വീട്ടില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും ചോമ്പാല പൊലീസ് അറിയിച്ചു.സംഭവത്തില്‍ മൊത്തം ഏഴാളുടെ പേരില്‍ കേസുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
വ്യാഴാഴ്ച രാവിലെ അജിനാസ് വണ്ടിയുമായി വരുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് വണ്ടി കണ്ടെത്തിയത്. റൊവീന റാണിയെ സംഭവം നടന്ന വീട്ടില്‍നിന്ന് പിടികൂടി. റുബൈദയും ഇവിടെയുണ്ടായിരുന്നെങ്കിലും ഒപ്പം കുട്ടികള്‍ ഉള്ളതിനാല്‍ അറസ്റ്റുചെയ്തിട്ടില്ല. പോലീസിന്റെ നിരീക്ഷണത്തിലാണിവര്‍. എഎസ്ഐ വൈജ, സിപിഒ ശാലിനി, കെ.കെ. സജിത്ത് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.