ഭാര്യയുണ്ട്, വീട്ടില്‍ കൊണ്ടുപോകാന്‍ ആഗ്രഹമില്ല, തുടര്‍ന്ന് കൊലപാതകം; കാമുകിയെ 50 കഷ്ണങ്ങളാക്കി; തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കടിച്ചുനടക്കുന്നതു കേസില്‍ വഴിത്തിരിവായി; സംഭവത്തില്‍ ഇറച്ചിവെട്ടുകാരന്‍ പിടിയില്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ വനപ്രദേശത്ത് പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. 25 കാരനായ നരേഷ് ഭെന്‍ഗ്രയാണ് പങ്കാളിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം യുവതിയുടെ ശരീരം 40,50 കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്യുകയായിരുന്നു. എന്നാല്‍ കൊലയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷം ജരിയഗഡ് പൊലീസ് സ്റ്റേഷനിലെ ജോര്‍ദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കടിച്ചുനടക്കുന്നതു ശ്രദ്ധിച്ചപ്പോഴാണു പോലീസ് അന്വേഷണം ആരംഭിച്ച് കൊലപാതകം കണ്ടെത്തുന്നതും.
24 വയസ്സുള്ള തമിഴ്‌നാട്ടുകാരിയുമായി നരേഷ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ കാര്യം മറച്ചുവെച്ച് നരേഷ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. തുടര്‍ന്ന് കല്യാണം കഴിച്ച യുവതിയെ വീട്ടില്‍കൊണ്ടുപോകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തമിഴ്‌നാട്ടിലെ ഇറച്ചി കടയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും മാംസം മുറിക്കാന്‍ വിദ്ഗധനാണെന്നും കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ അശോക് സിങ് പറഞ്ഞു. യുവതിയുടെ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ചതായി ഇയാള്‍ സമ്മതിച്ചു.
കാട്ടിലെ വന്യമൃഗങ്ങള്‍ മൃതദേഹം ഭക്ഷിക്കുന്നതിനു മുന്‍പു തെരുവുനായ മൃതദേഹം കൈക്കലാക്കിയതാണു കേസില്‍ വഴിത്തിരിവായത്. നിരവധി ശരീരാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. താന്‍ ട്രെയിനില്‍ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ യുവതിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തില്‍നിന്നു കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ അവര്‍ മകളുടെ സാധനങ്ങള്‍ തിരിച്ചറിഞ്ഞു.