മുന്‍കൂര്‍ പണമടച്ചിട്ടും സമയത്തിന് ടി വി നല്‍കിയില്ല; 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി; മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി ഇങ്ങനെ

സമയത്തിന് ടിവി നല്‍കാത്തതിന് നഷ്ടപരിഹാരം

Update: 2024-10-10 12:57 GMT

മലപ്പുറം: മുന്‍കൂറായി പണമടച്ചിട്ടും ടി വി ലഭിക്കാതിരിക്കുകയും 22 ദിവസത്തിന് ശേഷം ലഭിച്ച തകര്‍ന്ന ടി വി സമയത്തിന് മാറ്റി തരാതിരിക്കുകയും ചെയ്ത ടി വി കമ്പനിക്കെതിരെ 15000.00 രൂപയും കോടതി ചെലവായി രണ്ടായിരം രൂപയും നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചു.

മലപ്പുറം പൂളമണ്ണയിലെ ടി വി പ്രകാശ് നല്‍കിയ പരാതിയിലാണ് കോടതി വിധി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഉത്തര്‍പ്രദേശ് ഖാസിയാബാദിലെ ഫോക്സ് സ്‌കൈ ഇലക്ട്രോണിക്സ് ഇന്ത്യ ്രൈപവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഏഴായിരത്തി എഴുനൂറ് രൂപ മുന്‍കൂറായി അടച്ച് 32 ഇഞ്ച് ഫുള്‍ എച്ച് ഡി സ്മാര്‍ട്ട് ടിവി പരാതിക്കാരന്‍ ബുക്ക് ചെയ്തിരുന്നു.

ഒക്ടോബര്‍ 14 ന് ടി വി എത്തുമെന്നാണ് കമ്പനി പരാതിക്കാരനെ അറിയിച്ചത്.വിവരമൊന്നും ലഭിക്കാത്തതിനായി പ്രകാശന്‍ കമ്പനിക്ക് ഇ മെയില്‍ വഴി കത്തയച്ചു. തന്റെ സമീപത്തുള്ള എക്സ് പ്രസ്സ് ബീസ് എന്ന കൊറിയര്‍ കമ്പനിയില്‍ ടി വി എത്തിയെന്ന സന്ദേശം പ്രകാശന് ലഭിച്ചെങ്കിലും ടി വി കിട്ടിയില്ല. 25 വരെ കാത്ത് നിന്ന പ്രകാശന്‍ ടി വിക്കായി മുന്‍കൂര്‍ നല്‍കിയ 7700.00 രൂപ മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു.നാല് ദിവസത്തിന് ശേഷം പൊട്ടിയ നിലയില്‍ പ്രകാശന് ടി വി ലഭിച്ചു.

ഈ വിവരം സ്ഥാപനത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ടെക്നീഷ്യന്‍ വീട്ടിലെത്തി ആവശ്യമായത് ചെയ്യുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. നവമ്പര്‍ 17 ന് വീണ്ടും പ്രകാശന്‍ കമ്പനിക്ക് കത്ത് നല്‍കിയെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. പതഞ്ജലി യോഗ ട്രെയിനറായ തനിക്ക് ടി വി അവശ്യവസ്തുവാണെും വ്യക്തിതലത്തിലും കുടുംബ തലത്തിലും ദൃശ്യമാധ്യമത്തില്‍ നിന്നുള്ള ആസ്വാദനം ഏഴ് മാസം കമ്പനി നഷ്ടപ്പെടുത്തിയതായി പരാതിയില്‍ സൂചിപ്പിച്ചു. കോടതി ഉത്തരവ് ലഭിച്ച് ഒരുമാസത്തിനകം തുക നല്‍കാത്ത പക്ഷം തുകയുടെ 12 ശതമാനം പ്രതിവര്‍ഷം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞു.

Tags:    

Similar News