ജിമ്മിൽ ലെഗ് വെയ്റ്റ് എടുക്കുന്നതിനിടെ അപകടം; 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് നിഗമനം; ദാരുണ സംഭവം അമ്പലവയലിൽ
By : സ്വന്തം ലേഖകൻ
Update: 2025-02-19 10:24 GMT

കൽപ്പറ്റ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. വയനാട് അമ്പലവയലിലാണ് ദാരുണ സംഭവം നടന്നത്. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്. കുഴഞ്ഞു വീണപ്പോൾ തന്നെ എല്ലാവരും കൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി ചെയ്ത് വരുകയായിരുന്നു സൽമാൻ. കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.