അവസാനമായി വാട്സാപ്പിൽ കണ്ടത് പാതിരാത്രി; രാവിലെ കിടപ്പുമുറിയിൽ ദാരുണ കാഴ്ച; ഒറ്റപ്പാലത്ത് 22- കാരിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം
By : സ്വന്തം ലേഖകൻ
Update: 2025-07-03 10:59 GMT
പാലക്കാട്: ഭർത്താവിന്റെ വീട്ടിൽ 22- കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കിഴൂരിലാണ് ദാരുണ സംഭവം നടന്നത്. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് (22) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. അതേസമയം, ഇന്നലെ പാതിരാത്രി ഒരു 12:15 സമയത്താണ് സ്നേഹയെ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ ഇപ്പോൾ ദുരൂഹത ആരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.