അഞ്ചുവയസ്സുകാരിക്ക് പീഡനം; 76 വയസ്സുകാരന് 77 വര്‍ഷം കഠിനതടവും 80000 രൂപ പിഴയും
അഞ്ചുവയസ്സുകാരിക്ക് പീഡനം; 76 വയസ്സുകാരന് 77 വര്‍ഷം കഠിനതടവും 80000 രൂപ പിഴയും
By : സ്വന്തം ലേഖകൻ
Update: 2024-10-01 02:05 GMT
ഈരാറ്റുപേട്ട: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച 76 വയസ്സുകാരന് 77 വര്‍ഷം കഠിനതടവും 80000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി വിധിച്ചു. പുഞ്ചവയല്‍ കണ്ടന്‍കേരില്‍ കെ.കെ. തോമസി (76) നെയാണ് ജഡ്ജി റോഷന് തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാല്‍ അതില്‍ 70000 രൂപ കുട്ടിക്ക് നല്‍കണം.
2024 ജനുവരിമുതല്‍ പ്രതി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മുണ്ടക്കയം പോലീസ് എസ്.എച്ച്.ഒ. ആയിരുന്ന തൃദീപ്ചന്ദ്രന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.