ബഹ്‌റൈനില്‍ വന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചു: ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകും വെടിവെച്ചിട്ട് യുഎഇ

ബഹ്‌റൈനില്‍ വന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചു

Update: 2026-03-07 02:57 GMT

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ രണ്ട് ബഹുനില മന്ദിരങ്ങള്‍ക്കും ഹോട്ടലിനും നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇസ്രയേല്‍ എംബസി സ്ഥിതിചെയ്യുന്ന ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ടവറിനെ ലക്ഷ്യമിട്ടാണ് ആദ്യത്തെ ഡ്രോണ്‍ എത്തിയത്. ഈ ഡ്രോണിനെ ബഹ്‌റിന്‍ തകര്‍ത്തു. ജുഫൈറിലെ ഫൊണ്ടാന ഇന്‍ഫിനിറ്റി ടവേഴ്സ് എയിലും ഹില്‍ട്ടണ്‍ ഹോട്ടലിലും ഡ്രോണുകള്‍ ഇടിച്ചു. വന്‍ സ്ഫോടനശബ്ദം കേട്ടു. കെട്ടിടത്തിലെ ഒരു ഭാഗത്ത് പടര്‍ന്ന തീ സിവില്‍ ഡിഫന്‍സ് യൂണിറ്റ് അണച്ചു. താമസക്കാരെ ഒഴിപ്പിച്ചു.

യുഎഇ ആറ് ബാലിസ്റ്റിക് മിസൈലും 125 ഡ്രോണും വെള്ളിയാഴ്ച വെടിവച്ചിട്ടു. ഖത്തറില്‍ അമേരിക്കയുടെ അല്‍ ഉദൈദ് എയര്‍ബേസില്‍ മിസൈല്‍ പതിച്ചു. യുഎഇക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലധികം ആക്രമണശ്രമം ഉണ്ടായതായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ് വെളിപ്പെടുത്തി.


Tags:    

Similar News