റോഡിൽ പശുവിനെ കണ്ടതും കാർ ഒന്ന് വെട്ടിച്ചു; നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചു കയറി അപകടം; പാലക്കാട് ഡ്രൈവർക്ക് ദാരുണാന്ത്യം

Update: 2025-12-05 16:05 GMT

പാലക്കാട്: റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് കോൺട്രാക്ടർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുറഹിമാനാണ് (56) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറിൽ വരുമ്പോഴാണ് അപകടം.

റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാർ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മൺതിട്ടയിൽ ഇടിച്ചു കയറി. സാരമായി പരിക്കേറ്റ ഇദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News