എറണാകുളത്തേക്ക് ജോലിക്ക് പോകും വഴി ജീവനെടുത്ത് അപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് 58-കാരന് ദാരുണാന്ത്യം; വേദനയോടെ കുടുംബം
By : സ്വന്തം ലേഖകൻ
Update: 2026-04-08 14:01 GMT
ആലപ്പുഴ: അർത്തുങ്കൽ ബൈപാസിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ എ.സി മെക്കാനിക്ക് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.