പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; രണ്ടാനച്ഛന് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; രണ്ടാനച്ഛന് പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2026-04-08 15:47 GMT
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കുട്ടിയുടെ രണ്ടാനച്ഛനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം പുറവൂര് പുത്തന്‍വീട്ടില്‍ രാജീവി (40)നെയാണ് അറസ്റ്റ് ചെയ്തത്.
പ്രതി പെണ്‍കുട്ടിയെ ഒന്നിലധികം തവണ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഫോര്‍ട്ട് , പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ വേറെയും പോക്സോ കേസ്സുകളില്‍ പ്രതിയാണ് രാജീവ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.