തിരുവനന്തപുരത്ത് ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

Update: 2025-04-15 10:05 GMT

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് അപകടം. സംഭവത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അയിരൂർ സ്വദേശിയായ അഭിനവ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ച വർക്കല കോട്ടുമൂല സ്വദേശി ഹസ്സന് ഗുരുതര പരിക്കുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്‍റെ മകനാണ് മരിച്ച അഭിനവ്. ബൈക്കിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Tags:    

Similar News