മലപ്പുറത്ത് പരിപാടി കഴിഞ്ഞ് തിരിച്ച് മടങ്ങവേ അപകടം; ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറി; 28 പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-05-10 14:02 GMT
കൊച്ചി: കൊച്ചിയിൽ ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം അപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരുകയായിരുന്നു ബസ്.
പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽ ചികിത്സയിൽ കഴിയുന്നവർ.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.