സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചുകയറി; തലയിലൂടെ ചക്രം കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്; അപകടം ആശുപത്രിയിൽ പോയി മടങ്ങവേ

Update: 2025-03-22 06:34 GMT
സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചുകയറി; തലയിലൂടെ ചക്രം കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്; അപകടം ആശുപത്രിയിൽ പോയി മടങ്ങവേ
  • whatsapp icon

തിരുവനന്തപുരം: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചുകയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വെള്ളാർ ജംഗ്ഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബീമാപള്ളി ചെറിയതുറ ലൂർദ്ദ് മാതാ നഗർ കുരിശ്ശടി വിളാകം സ്വദേശി ഷീല എന്ന മാഗ്ളിൽ ജോസ് (55) ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ച ഭര്‍ത്താവ് ജോസ് ബെർണാഡിന് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു.

വിഴിഞ്ഞത്ത് ഹോമിയോ ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. തുറമുഖ നിർമാണ സ്ഥലത്ത് കല്ല് ഇറക്കിയ ശേഷം തിരികെ പോയ ടിപ്പറാണ് സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ ഷീലയുടെ തലയിലൂടെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടിപ്പർ ലോറിയെ കസ്റ്റഡിയിലെടുത്തു. ബിനോയ് ജോസ്, ബിജോയ് ജോസ് എന്നിവരാണ് മക്കൾ.

Tags:    

Similar News