തിരുവോണ ദിവസം കൂട്ടുകാർക്കൊപ്പം സിനിമക്ക് പോയി; ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ല; ഓമശ്ശേരിയിലെ വിജിത്തിന് സംഭവിച്ചതെന്ത്?; അന്വേഷണം ഊർജിതം

Update: 2025-09-12 14:35 GMT

കോഴിക്കോട്: ഓണത്തോട് അനുബന്ധിച്ച് കൂട്ടുകാരുമായി സിനിമ കാണാൻ പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ഓമശ്ശേരി ചുണ്ടക്കുന്ന് സ്വദേശി വിജിത് വിനീത് എന്ന വിദ്യാർഥിയെയാണ് തിരുവോണ ദിവസം മുതൽ കാണാതായിരിക്കുന്നത്. സംഭവത്തിൽ കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാല് സെന്റ് ഉന്നതിയിലെ പുത്തൻപുരക്കൽ വീട്ടിൽ താമസിക്കുന്ന വിജിത്, തിരുവോണ ദിവസം വൈകീട്ട് കൂട്ടുകാരുമായി സിനിമയ്ക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്തിയിട്ടില്ല. കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വിജിത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ: 0495 223 6236. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Tags:    

Similar News