ലെവൽ ക്രോസിൽ ഗേറ്റ് താഴ്ത്തുന്നതിനിടെ അപകടം; കുതിച്ചെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു; യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-04-15 16:58 GMT

ആലപ്പുഴ: തകഴി ലെവൽ ക്രോസിൽ ഗേറ്റ് താഴ്ത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാന്നാർ സ്വദേശി രാകേഷ് സജിയാണ് (27) മരിച്ചത്. ഗേറ്റ് താഴ്ത്തുന്നതിനിടെ കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്.
യുവാവിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവ സ്ഥലത്തുവെച്ചു തന്നെ രാകേഷ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.