കാറില്‍ യാത്ര പോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; 36കാരന്‍ അറസ്റ്റില്‍
മുംബൈ: സ്‌കൂള്‍ വിദ്യാര്‍ഥികളായ ഏഴ് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 36കാരന്‍ അറസ്റ്റില്‍. 14,15 വയസുള്ള കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടികളെ കാറില്‍ യാത്ര പോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. വാഹനത്തില്‍ കയറ്റി കൊണ്ടുപോയ ശേഷം പൊതുവഴിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മുംബൈയിലെ മാല്‍വാനി എന്ന പ്രദേശത്താണ് സംഭവം. പോസ്‌കോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഇയാളുടെ ക്രൂരതക്കിരയായ 14 വയസുള്ള പെണ്‍കുട്ടി രാവിലെ 7.30ഓടെ സ്‌കൂളില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. സാന്താക്രൂസിലെ മാല്‍വാനിയിലാണ് ഈ പെണ്‍കുട്ടി പഠിക്കുന്നത്. അവളും സഹപാഠികളായ മറ്റു പെണ്‍കുട്ടികളും സ്‌കൂള്‍ പരിസരത്ത് നില്‍ക്കവെ, പ്രതി അവരെ സമീപിക്കുകയായിരുന്നു. അയാള്‍ അവരോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്തു.
ഒരേ സ്ഥലത്ത് പതിവായി കാണണമെന്നും കാറില്‍ കൊണ്ടുപോകാമെന്നും അവരോട് പറഞ്ഞു. ഭയന്നുപോയ പെണ്‍കുട്ടികള്‍ ബഹളം വെച്ചു. ഇവരുടെ ബഹളം കേട്ട് ഗ്രാമവാസികള്‍ എത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി മുമ്പും സമാനകുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവം പ്രദേശത്ത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്.