കിണറ്റില്‍ ചാടിയവന്‍ മാഡത്തെ കുളത്തില്‍ ചാടിച്ചു; വീണാ ജോര്‍ജിനെ ഉപദേശിച്ചത് നികേഷ് കുമാറെന്ന് കെപിഎ മജീദ്

കിണറ്റില്‍ ചാടിയവന്‍ മാഡത്തെ കുളത്തില്‍ ചാടിച്ചു; വീണാ ജോര്‍ജിനെ ഉപദേശിച്ചത് നികേഷ് കുമാറെന്ന് കെപിഎ മജീദ്

Update: 2026-02-26 08:45 GMT

തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് ലീഗ് നേതാവ് കെപിഎ മജീദ്. രണ്ട് മുദ്രാവാക്യം കേള്‍ക്കാന്‍ പോലും ആരോഗ്യമില്ലാത്ത ഈ ആരോഗ്യമന്ത്രിയുടെ അവസ്ഥ കഷ്ടം തന്നെയാണെന്നായിരുന്നു മജീദിന്റെ പരിഹാസം.

'കിണറ്റില്‍ ചാടിയവന്‍ കുളത്തില്‍ ചാടിച്ചു എന്ന അവസ്ഥയിലായി കേരളത്തിന്റെ ആരോഗ്യമന്ത്രി, ബോധം കെടണം. നേരെ പോയി ഐസിയുവില്‍ അഡ്മിറ്റ് ചെയ്തോളൂ. ബാക്കി കാര്യം ഞാന്‍ നോക്കാം' മജീദ് കുറിച്ചു.

വീണാ ജോര്‍ജിന് ഇന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്തും. എംആര്‍ഐ സ്‌കാനിങ് ഉള്‍പ്പെടെ നടത്തി ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags:    

Similar News