ജീവനെടുത്ത് വാഹനാപകടം; പാഞ്ഞെത്തിയ സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; സംഭവം കാസര്‍കോട്
By : സ്വന്തം ലേഖകൻ
Update: 2025-03-30 10:35 GMT
കാസര്‍കോട്: നിയന്ത്രണം വിട്ട് എത്തിയ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് വൻ അപകടം. ദുരന്തത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാസര്‍കോട് പടന്നക്കാട് ആണ് വാഹനാപകടം നടന്നത്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിപിഒ കരിവെള്ളൂര്‍ സ്വദേശി വിനീഷ് ആണ് മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം നടന്നത്. മൃതദേഹം ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.