വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കൂട്ടുകാരന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വലിയ ഇടി ശബ്ദത്തിൽ നാട്ടുകാർ ഞെട്ടി
By : സ്വന്തം ലേഖകൻ
Update: 2025-03-30 16:53 GMT
തിരുവനന്തപുരം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വിതുരയിലാണ് അപകടം നടന്നത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫ് (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് നായിഫിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വിതുര പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.