ബന്ധുവീട്ടിലേക്ക് നടന്നുപോകവേ അപകടം; ബൈക്ക് തട്ടിത്തെറിപ്പിച്ചു; റോഡിൽ തലയിടിച്ച് വീണ് 79-കാരിക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
കോഴിക്കോട്: ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽ നടയാത്രക്കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് മുക്കത്താണ് സംഭവം നടന്നത്. മണാശ്ശേരി സ്വദേശിനി കുറ്റിയെരിമ്മൽ ഖദീജ (79) ആണ് മരിച്ചത്. മുക്കം കാരിയാകുളങ്ങരയിലായിരുന്നു അപകടം നടന്നത്.
അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബൈക്ക് തെറ്റിത്തെറിപ്പിച്ച് തലക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ എത്തക്കാൻ ആരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. അപകടം പറ്റിയ സമയത്ത് പരിക്ക് പറ്റിയ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോവാൻ നിരവധി വാഹനങ്ങൾ അതുവഴി പോയെങ്കിലും ആരും നിർത്തിയില്ലെന്നും പിന്നീട് ഒരു ഓട്ടോറിക്ഷ നിർത്തിയപ്പോൾ ഇവരെ വാഹനത്തിലേക്ക് കയറ്റാൻ പോലും ആരും സഹായിച്ചില്ലെന്നും ബൈക്ക് ഓടിച്ച യുവാവ് മാത്രമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.