കാറിന്റെ വരവിൽ പന്തികേട്; പിടിച്ചുനിർത്തി പരിശോധിച്ചതും കുടുങ്ങി; കടത്താൻ ശ്രമിച്ചത് എംഡിഎംഎ; കൈയ്യോടെ പൊക്കി

Update: 2025-05-18 14:31 GMT

കോഴിക്കോട്: കോഴിക്കോട് വീണ്ടും വന്‍ ലഹരി വേട്ട. കുന്ദമംഗലത്തിനടുത്ത് കാരന്തൂരില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. കേസിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്ഹാന്‍, വാഴയൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 78.84 ഗ്രാം എം‍ഡിഎംഎയാണ് പിടിച്ചെടുത്തത്.

രാവിലെ ആറ് മണിയോടെ കുന്ദമംഗലം ഓവുങ്ങരയില്‍ വെച്ചാണ് പ്രതികള്‍ രാസ ലഹരിയുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു പ്രതികള്‍. അപ്പോഴാണ് കുന്ദമംഗലത്ത് വെച്ച്ഡന്‍സാഫ് സംഘവും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് പ്രതികളെ കുടുക്കിയത്.

കുറച്ച് ദിവസമായി പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ മാസം ഡാന്‍സാഫ് പിടികൂടുന്ന ഏഴാമത്തെ വലിയ കേസ്സാണിത്. കോഴിക്കോട് വിതരണത്തിനെത്തിച്ചതാണ് രാസലഹരിയെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി ഡന്‍സാഫ് സംഘം വ്യക്തമാക്കി.

Tags:    

Similar News