യാത്ര ചെയ്യുന്നതിനിടെ വഴി തെറ്റി; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-09-09 09:22 GMT
കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ യുവാവ് പിടിയിൽ . കണ്ണൂര്‍ പുന്നാട് സ്വദേശിയായ പിപി ഷാനിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. യാത്രയ്ക്കിടെ വഴിതെറ്റിയ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവാവ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസ് എടുത്തത്.