പോലീസിനെ കണ്ടതും പരുങ്ങുന്നത് ശ്രദ്ധിച്ചു; സഞ്ചി പരിശോധിച്ചതും തൂക്കി; പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു; യുവാവ് അറസ്റ്റിൽ

Update: 2025-11-02 15:12 GMT

പുൽപള്ളി: വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും അതുവഴി ലഭിച്ച പണവുമായി 45-കാരൻ പിടിയിലായി. പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി. ഷിബുവിനെയാണ് പുൽപ്പള്ളി പോലീസ് ഞായറാഴ്ച വൈകീട്ടോടെ വടാനക്കവലയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

പോലീസ് നടത്തിയ പരിശോധനയിൽ ഷിബുവിന്റെ കൈവശമുണ്ടായിരുന്ന സഞ്ചിക്കുള്ളിൽ നിന്ന് 10 കുപ്പികളിലായി അഞ്ച് ലിറ്റർ വിദേശ മദ്യം കണ്ടെടുത്തു. കൂടാതെ, മദ്യവിൽപനയിലൂടെ ലഭിച്ച 8,500 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.

പ്രത്യേക നിരീക്ഷണത്തിനിടെയാണ് പോലീസ് ഷിബുവിനെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മദ്യവിൽപനയുടെ വിവരങ്ങൾ പുറത്തുവന്നത്. പുൽപ്പള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

നിയമവിരുദ്ധമായി മദ്യവിൽപന നടത്തിയെന്ന കേസിൽ ഇയാൾക്കെതിരെ പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

Tags:    

Similar News