സ്‌കൂട്ടറിൽ പോകുന്ന ആ യുപി കാരന്റെ മുഖത്ത് പന്തികേട്; പിടിച്ചുനിർത്തി പരിശോധിച്ചതും കിട്ടിയത്; ആളെ വളഞ്ഞിട്ട് പിടികൂടി എക്‌സൈസ്

Update: 2025-11-27 16:23 GMT

കോഴിക്കോട്: മാഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് സ്‌കൂട്ടറിൽ അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഖൊരഗ്പൂർ സ്വദേശിയായ ദേവ്ദിൻ (34) ആണ് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടിയിലായത്.

തിരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാളിൽ നിന്ന് 64 കുപ്പികളിലായി സൂക്ഷിച്ച 34 ലിറ്റർ മദ്യം പിടികൂടി. വിൽപന ലക്ഷ്യമിട്ടാണ് മദ്യം കടത്തിയത്. മദ്യക്കടത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വടകര എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വടകര കോടതിയിൽ ഹാജരാക്കിയ ദേവ്ദിനെ പിന്നീട് റിമാൻഡ് ചെയ്തു.

Tags:    

Similar News