ഉത്സവം കാണാന്‍ പോയ സമയത്ത് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു; ഉപകരണങ്ങളെല്ലാം കത്തിനശിച്ചു

Update: 2026-02-23 13:49 GMT

പാലക്കാട്: നാട്ടുകലില്‍ വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് നാട്ടുകല്‍ കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകര്‍ന്നത്. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറി. മറ്റ് ഉപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു.

വീട്ടിലുള്ളവര്‍ സമീപത്തുള്ള മാരിയമ്മന്‍കോവിലില്‍ ഉത്സവം കാണാന്‍ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ കുടുംബമാണ് റഫ്രിജറേറ്റര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Similar News