തിരുവനന്തപുരത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Update: 2026-03-21 00:37 GMT

തിരുവനന്തപുരം: ഉള്ളൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ആക്കുളം മാവടിനട പുഷ്പ ഭവനില്‍ രഘുനാഥന്‍ നായര്‍ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍നിന്ന് ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് പഴകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. രഘുനാഥന്‍ നായര്‍ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്.

മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഇരുവരും അയല്‍വാസികളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു.


Tags:    

Similar News