ജില്ലാ ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല; തെരഞ്ഞുടുപ്പ് മുന്നില്‍ കണ്ട് 'ഉദ്ഘാടന നാടകം'; മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

Update: 2026-02-23 15:24 GMT

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ തെരഞ്ഞുടുപ്പ് മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന ഉദ്ഘാടന നാടകത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ആറുനിലകെട്ടിടത്തിന്റെ ഗ്രൗണ് ഫ്‌ലോര്‍ നിര്‍മ്മാണം പൂരോഗമിച്ചുകൊണ്ടിരിക്കുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ ഒംപി ബ്ലോക്കിന്റെ നിര്‍മ്മാണവും ഉദ്ഘാടനത്തിനു വേണ്ടി തട്ടിക്കൂട്ടുന്നു. സ്വന്തം നിയോജകമണ്ഡലത്തിലുള്‍പ്പെടെ ചികില്‍സാ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ട മന്ത്രി

തന്റെ പരാജയം മറച്ചുവയ്ക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഈ ഉദ്ഘാടനം ഉദ്ഘാടനം നടത്തിയാലും ഇനിയും കുറഞ്ഞത് 6 മാസമെങ്കിലും വേണം രണ്ട് ആശുചക്രികളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍.

ആശുപത്രികളുടെ അവകാശം ജില്ല പഞ്ചായത്തിന് ആണെ ന്നിരിക്കെ' ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് ആലോചിക്കാതെ ഏക പക്ഷിയമായി തിരുമാനം എടുത്താണ് ഈ ഉദ്ഘാടനം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ അധികാരം മാനിക്കാതെ മന്ത്രി നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. ഒരു ആലോചനയും ജില്ലാ പഞ്ചായതുമായി നടത്താന്‍ മന്ത്രി തയാറായിട്ടില്ല എന്നും പ്രസിഡന്റ് പറഞ്ഞു.

Similar News