കെഎസ്ആർടിസി ബസിൽ യാത്ര; ചെക്‌പോസ്റ്റിൽ വാഹന പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ രാസലഹരിയുമായത്തിയ യുവാക്കൾ പിടിയിൽ

Update: 2025-11-27 17:22 GMT

കണ്ണൂ‌ർ: കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ കുറുവയിൽ വാഹന പരിശോധനക്കിടെ ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ്‌ അസ്ഫാക്, കണ്ണൂർ ചാല സ്വദേശി ഫാറാഷ് കെ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 24.04 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്ക് ഇടയിൽ കെഎസ്ആർടി സി ബസിലെ യാത്രക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി. ഇരുക്കൂർ പഴയങ്ങാട് സ്വദേശി കെ വി ലത്തീഫിനെയാണ് 22.167 ഗ്രാം എം ഡി എം എയുമായി എക്‌സൈസ് പിടികൂടിയത് . 

Tags:    

Similar News