പാർക്കിന് മുന്നിൽ നിന്ന ആളുടെ മുഖത്ത് പന്തികേട്; പരിശോധനയിൽ കണ്ടത്; യുവാവിനെ കൈയ്യോടെ പൊക്കി പോലീസ്

Update: 2026-01-03 11:07 GMT

പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ 17.2 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. പിരായിരി കുറിശിയാം കുളം സ്വദേശി സമീറാണ് (36) വെള്ളിയാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ ടൗൺ സൗത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോട്ടമൈതാനത്തിന് സമീപം ഡോ. എ.ആർ. മേനോൻ പാർക്കിന് മുൻവശം സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ സമീറിനെ തടഞ്ഞുനിർത്തി പരിശോധിച്ചത്. ഇയാളുടെ പക്കൽ നിന്നാണ് 17.2 ഗ്രാം മെത്താംഫെറ്റാമിൻ കണ്ടെടുത്തത്. 

Tags:    

Similar News