രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വളഞ്ഞു; കൊല്ലത്തെ വീട്ടിൽ സൂക്ഷിച്ചത് 150 ലധികം കുപ്പികൾ; വയോധികനെ കൈയ്യോടെ പൊക്കി

Update: 2026-01-08 04:56 GMT

പുനലൂർ: കൊല്ലം പുനലൂരിൽ 68 ലിറ്ററോളം അനധികൃത ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 89,000 രൂപയും സഹിതം 73 വയസ്സുകാരൻ അറസ്റ്റിൽ. പുനലൂർ കാഞ്ഞിരംമല സ്വദേശിയായ ശശിധരനാണ് പുനലൂർ പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

ശശിധരൻ താമസിച്ചിരുന്ന വീട്ടിൽ വിവിധ ഇടങ്ങളിലായി 150-ലധികം കുപ്പികളിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് പോലീസ് കണ്ടെടുത്തത്. മദ്യവിൽപ്പനയിലൂടെ സ്വരൂപിച്ചതെന്ന് കരുതുന്ന 89,000 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഏറെ നാളുകളായി ശശിധരൻ അനധികൃതമായി വിദേശമദ്യം വിൽപന നടത്തിവരികയായിരുന്നുവെന്നും, സമാനമായ കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുൻപും കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News