കണ്ണിൽ മുളക് പൊടി വിതറി പേടിപ്പെടുത്തി; തലയില്‍ മുണ്ടിട്ട് മൂടി കവർച്ച; വയോധികയുടെ മാല പൊട്ടിച്ച കേസിൽ കള്ളനെ പൊക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2026-01-11 00:28 GMT
കല്‍പ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തയാള്‍ അറസ്റ്റിൽ. നടവയല്‍ ചീങ്ങോട് പുഞ്ചയില്‍ വീട്ടില്‍ പി.കെ ജിനേഷ്(37)നെയാണ് ബത്തേരി സബ് ഡിവിഷന്‍ ഡിവൈ.എസ്.പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ കേണിച്ചിറ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നാം തീയ്യതി ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്.
നടവയല്‍ അയനിമൂലയില്‍ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് പ്രതി ഇവരുടെ കഴുത്തില്‍ കിടന്ന 2 പവന്‍ തൂക്കമുള്ള മാലയുടെ പകുതിയോളം പൊട്ടിച്ചു കടന്നു കളഞ്ഞത്.