'അമ്പടി...'; കോഴിക്കടയിലെ ജീവനക്കാർ തുറിച്ച് നോക്കിയത് ഇഷ്ടപ്പെട്ടില്ല; കഞ്ചാവ് അടിച്ച് ബോധമില്ലാതെ ആക്രമണം; കത്തി വീശി യുവാക്കളുടെ ​ഗുണ്ടായിസം; പോലീസ് കുതിച്ചെത്തിയപ്പോൾ നടന്നത്!

Update: 2025-04-23 13:26 GMT

തൃശൂർ: കോഴിക്കടയിൽ കയറി അതിക്രമം കാണിച്ച നാലു പ്രതികൾ പിടിയിൽ. തൃശൂർ അഞ്ചേരിച്ചിറയിലാണ് സംഭവം നടന്നത്. അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷ്, ജിബിൻ വെള്ളാനിക്കര സ്വദേശി അനു​ഗ്രഹ്, മരോട്ടിച്ചാൽ സ്വദേശി സീക്കോ എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കടയിൽ അതിക്രമിച്ച് കയറിയ യുവാക്കൾ കത്തികാട്ടി ​ഗുണ്ടായിസം കാണിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കടയുടമയുടെ കയ്യിൽ മുറിവേൽക്കുകയും ചെയ്തു.

കടയിലെ ജീവനക്കാർ തുറിച്ചുനോക്കിയതാണ് ആക്രമത്തിന് പ്രകോപനമായത് എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. യുവാക്കൾ അക്രമം നടത്തിയത് കഞ്ചാവു ലഹരിയിൽ ആണെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് പ്രതികൾ കടയിൽ അതിക്രമം നടത്തുന്നതിനിടിയിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. പക്ഷെ പൊലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടുകയും ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News