പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; പ്രലോഭിപ്പിച്ച് ലഹരി നല്‍കാൻ ശ്രമം; ഇത് കണ്ട് തടഞ്ഞ പിതാവിനെ ചവിട്ടി വീഴ്ത്തി; കേസിൽ യുവാവ് അറസ്റ്റിൽ

Update: 2025-03-13 13:55 GMT

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ. താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം.

മദ്യവും ബീഡിയും ലഹരി വസ്തുക്കളും നൽകുന്നതിനായി പ്രതി കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുകയും തടയാനായി എത്തിയ പിതാവിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു.

തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് വിവേകെന്ന് പോലീസ് വ്യക്തമാക്കി. അന്തിക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജു, ഷാജി എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    

Similar News