മുറി തുറക്കാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചു; താമരശ്ശേരിയിൽ യുവതി ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലിലെ ഒരു വാടക ഫ്ലാറ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ സ്വദേശി ഹസ്നയാണ് മരിച്ചത്. ഫ്ലാറ്റിലെ മുറി തുറക്കാത്തതിനെത്തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ഹസ്നയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് ഒപ്പമുണ്ടായിരുന്നയാൾ പോലീസിന് മൊഴി നൽകി.
കഴിഞ്ഞ എട്ട് മാസത്തോളമായി പുതുപ്പാടി സ്വദേശിയായ ആദിൽ എന്ന യുവാവിനൊപ്പമാണ് ഹസ്ന കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്. വിവാഹമോചിതയായ ഹസ്നയും ആദിലും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല.
സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.