വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിന് ഏഴ് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Update: 2024-12-11 15:23 GMT

മലപ്പുറം: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 7 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുറത്തൂർ സ്വദേശി നിയാസിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2012 നവംബർ 12‌നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ രാത്രി അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തെന്നാണ് പരാതി. തിരൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

Tags:    

Similar News