പണം തന്നില്ലെങ്കിൽ സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി; കേസിൽ ഒരാൾ കൂടി പിടിയിൽ; വലയിൽ കുടുങ്ങിയത് തൃശൂർ സ്വദേശി
തൃശൂർ: പണം തന്നില്ലെങ്കിൽ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. രണ്ടര കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹാഷിർ ആണ് വലയിൽ കുടുങ്ങിയത്. പറവൂർ സ്ത്രീ പീഡന കേസിൽ പ്രതിയാക്കുമെന്ന് പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് രണ്ടരക്കോടി തട്ടാനുള്ള ശ്രമമായിരുന്നു ഹാഷിർ നടത്തിയത്.
യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. വീഡിയോ പ്രചരിപ്പിച്ചിക്കുകയും ചെയ്തിരുന്നു. ഹാഷിറിന്റെ കൂട്ടുപ്രതികളായ രണ്ടു പേരെ നേരത്തെ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ മനുഷ്യാവകാശ പ്രവർത്തൻ ഉൾപ്പെടെ അഞ്ചു പേരെ നേരത്തെ തൃശൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം ജില്ലയിലെ പ്രമാദമായ പറവൂർ സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞായിരുന്നു തൃശൂർ സ്വദേശിയായ പ്രവാസി വ്യവസായിയെയാണ് ഭീഷണിപ്പെടുത്തിയത്. വ്യവസായിയുടെ പരാതിയിൽ ഈസ്റ്റ് പോലീസ് കേസ് എടുത്തിരുന്നു.