കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് ആലപ്പുഴക്കാരൻ പി.ആർ. ലഗേഷ്
By : സ്വന്തം ലേഖകൻ
Update: 2025-10-21 13:49 GMT
കൊല്ലം: കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ 62 വയസ്സുള്ള പി.ആർ. ലഗേഷാണ് മരണപ്പെട്ടത്. കൊല്ലം അഞ്ചാലുമൂട്ടിൽ 'അക്ഷര ജ്വാല' അവതരിപ്പിച്ച 'വാർത്ത' എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് സംഭവം. നാടകം പുരോഗമിക്കുന്നതിനിടെ ലഗേഷ് അപ്രതീക്ഷിതമായി വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.