പോലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; കൊലക്കേസ് പ്രതി ഉള്‍പ്പടെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പോലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; കൊലക്കേസ് പ്രതി ഉള്‍പ്പടെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2026-03-24 05:38 GMT

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ധീന്‍ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുല്‍, മുഴക്കുന്ന് സ്വദേശി പി ജിതിന്‍ എന്നിവരാണ് അറസ്റ്റിലായത്.

കണ്ണവം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണവം സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയിരുന്നില്ല. ബൈക്കിലെത്തി രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബ് വീടിനു മുന്നില്‍ കൊണ്ടുവെച്ചതാകമെന്നായിരുന്നു പൊലീസ് നിഗമനം.സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

ചിറ്റാരിപറമ്പ് ചുണ്ടയിലുണ്ടായ സി.പി.എം - ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ കണ്ണവം പൊലിസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതില്‍ സംഘ് പരിവാര്‍ സംഘടനകള്‍ക്കിടെയില്‍ കടുത്ത പ്രതിഷേധവും നിലനിന്നിരുന്നു.

Tags:    

Similar News