ചിന്ന റോളക്സ്..; ക്വാർട്ടേഴ്‌സിനെ പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗണാക്കി; പൊടിപൊടിച്ച് കച്ചവടം; വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 34 കാരൻ അറസ്റ്റിൽ

Update: 2024-11-20 08:43 GMT

മലപ്പുറം: കൊളത്തൂരിൽ വാടക ക്വാർട്ടേഴ്‌സിനെ പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗണാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാങ്ങര സ്വദേശി പടിക്കാപറമ്പിൽ സമീറി(34)നെയാണ് കൊളത്തൂർ പോലീസ് ഇൻസ്‌പെക്ടർ സംഗീത് പുനത്തിലും സംഘവും അറസ്റ്റ് ചെയ്തത്. വാടക ക്വാർട്ടേഴ്‌സ് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു പ്രതി സമീർ.

പുഴക്കാട്ടിരി പൈതൽപ്പടിയിൽ ടർഫ് മൈതാനത്തിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ വാടക കെട്ടിടത്തിലാണ് 27 ചാക്കുകളിലായി ഹാൻസ്, കൂൾലിപ്പ്, പാൻമസാല തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി ശേഖരിച്ചുവച്ചിരുന്നത്.

സമീർ വൻതോതിൽ പുകയില ഉത്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തുന്നുണ്ടെന്നു ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി സമീർ. ഇതുപോലെ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചുവച്ച കുറ്റത്തിന് 2020 ൽ പെരിന്തൽമണ്ണ പോലീസ് ഇയാൾക്കെതിരേ കേസ് എടുത്തിരുന്നു.

Tags:    

Similar News