ഗൂഡല്ലൂരില്‍ ജോലി കഴിഞ്ഞു പോവുകയായിരുന്ന അറുപതുകാരനെ കാട്ടാന ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ദേവര്‍ഷോലയിലെ ആറുമുഖം

Update: 2025-06-19 04:46 GMT

ഗൂഡല്ലൂര്‍: ജോലി കഴിഞ്ഞു പോവുകയായിരുന്ന അറുപതുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. നീലഗിരി ജില്ലയില്‍ ദേവര്‍ഷോല പഞ്ചായത്തിലെ ആറുമുഖ (60)ത്തിനെയാണ് ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോള്‍ ബേബി നഗര്‍ റോഡില്‍ വച്ച് കാട്ടാന ചവിട്ടി കൊന്നത്.

സംഭവസ്ഥലത്ത് തന്നെ അറുമുഖം മരിക്കുകയും ചെയ്തു .കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടുന്ന നാട്ടുകാര്‍ മൃതദേഹം എടുക്കാന്‍ അനുവദിക്കാതെ രാത്രിയില്‍ സമരം ചെയ്തു.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്നതിനുശേഷം മൃതദേഹം ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സരോജിനി, മക്കള്‍ വാസുദേവന്‍. വനിത.

10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആളെയാണ് കാട്ടാന കൊല്ലുന്നത് .ഈ മാസം എട്ടാം തീയതി രാത്രി ബിദര്‍ കാട് ജോയ് എന്നവരെയും ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ വീടിന്റെ സമീപം വെച്ച് കാട്ടാന കൊന്നിരുന്നു.

Tags:    

Similar News