പത്തും പതിനഞ്ചും വയസുള്ള പെണ്‍മക്കളോട് ലൈംഗികാതിക്രമം: പിതാവിനെ അറസ്റ്റ് ചെയ്ത് കീഴ്വായ്പൂര്‍ പോലീസ്: കുട്ടികളെ ഉപദ്രവിച്ചത് അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

Update: 2025-06-19 06:05 GMT

മല്ലപ്പള്ളി: മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പതിനഞ്ചും പത്തും വയസുള്ള പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിനെ കീഴ്വായ്പ്പൂര്‍ പോലീസ് പിടികൂടി. പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള 48 കാരനാണ് പിടിയിലായത്. വീട്ടില്‍വച്ച് പല തവണ കുട്ടികളോട് ലൈംഗിക അതിക്രമം കാട്ടിയതായി ശിശുക്ഷേമ സമിതി വഴി പരാതി ലഭിച്ച പ്രകാരം പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് എസ്.എച്ച്.ഓ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

17 ന് സന്ധ്യക്കാണ് 10 വയസുകാരിക്ക് നേരേ അതിക്രമം നടത്തിയത്. പ്രായപൂര്‍ത്തിയായതിന്റെ പിറ്റേന്നും പിന്നീട് മറ്റൊരു വീട്ടില്‍ വച്ചും 15 കാരിക്കുനേരെ ഇപ്രകാരം പ്രവര്‍ത്തിച്ചതായി കുട്ടി വെളിപ്പെടുത്തി. അമ്മയോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കഴിയുന്ന കുട്ടികളുടെ മൊഴി പോലീസ് സൈക്കോസോഷ്യല്‍ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ വിശദമായി രേഖപ്പെടുത്തി.

പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഉടനടി പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നടപടികള്‍ക്ക്ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Similar News