റോഡിലെ കുഴിയില്‍ വീണ യുവാവിന്റെ ദേഹത്തൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം; അയ്യന്തോളില്‍ പ്രതിഷേധം

റോഡിലെ കുഴിയില്‍ വീണ യുവാവിന്റെ ദേഹത്തൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം

Update: 2025-07-19 06:20 GMT

തൃശൂര്‍: അയ്യന്തോളില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ബസിനടിയില്‍ പെട്ട് മരിച്ചു. ലാലൂര്‍ സ്വദേശിയായ ആബേല്‍ (24) ആണ് മരിച്ചത്. കുഴിയില്‍ വീണ യുവാവിന്റെ ശരീരത്തില്‍ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു.

ബിജെപി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രദേശത്ത് റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം നടത്തുകയാണ്. കുഴിയില്‍ വാഴനട്ടാണ് പ്രതിഷേധം. കലക്ടര്‍ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രദേശവാസികള്‍ ആരംഭിച്ച പ്രതിഷേധം കൗണ്‍സിലര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെ അയ്യന്തോളില്‍ കുഴിയില്‍ വീണുള്ള മൂന്നാമത്തെ മരണമാണിത്.

Tags:    

Similar News